Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Battle

ഫി​ഫ ലോ​ക​ക​പ്പ് ഗോ​ള്‍​വേ​ട്ട​യി​ല്‍ മെ​സി​ Vs എം​ബ​പ്പെ​ പോരാട്ടം

നാം ജീ​വി​ക്കു​ന്ന​ത് കാ​ല്‍​പ്പ​ന്ത് ഭൂ​ഗോ​ള​പ്പോ​രി​ലെ അ​ണ്‍​സ്റ്റോ​പ്പ​ബി​ള്‍ പ്ര​തി​ഭ​ക​ളു​ടെ കാ​ല​ത്ത്... 1958, 62, 70 ലോ​ക​ക​പ്പു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ബ്ര​സീ​ല്‍ ഇ​തി​ഹാ​സം സാ​ക്ഷാ​ല്‍ പെ​ലെ ഇ​മ്മോ​ര്‍​ട്ട​ലാ​യെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ടു. ആ​ദ്യ​മാ​യി മൂ​ന്നു ഫി​ഫ ലോ​ക​ക​പ്പ് നേ​ടി​യ, ഇ​ന്നും ആ ​റി​ക്കാ​ര്‍​ഡി​ല്‍ മ​റ്റൊ​ര​വ​കാ​ശി​യി​ല്ലാ​ത്ത ഇ​മ്മോ​ര്‍​ട്ട​ല്‍ ബ്ര​സീ​ലി​യ​ന്‍; പെ​ലെ.

കൈ​യി​ല്‍ ഗ്ലൗ ​അ​ണി​യാ​തെ ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍ വ​ല​കാ​ത്ത കാ​ല​മാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് 1986ല്‍ ​അ​ര്‍​ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ രം​ഗ​പ്ര​വേ​ശം. നൂ​റ്റാ​ണ്ടി​ന്‍റെ ഗോ​ളു​മാ​യി ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ ചേ​ക്കേ​റി മാ​റ​ഡോ​ണ​യും ക​ട​ന്നു​പോ​യി...

ന​യ​ന്‍റീ​സും മി​ല്ലേ​നി​യ​വും ജെ​ന്‍​സി​യും ക​ട​ന്ന് ആ​ല്‍​ഫ​യി​ലേ​ക്കെ​ത്തു​മ്പോ​ള്‍ ഫി​ഫ ലോ​ക​ക​പ്പ് ഹൃ​ദ​യ​ങ്ങ​ളി​ല്‍ ല​യ​ണ​ല്‍ മെ​സി​യും കി​ലി​യ​ന്‍ എം​ബ​പ്പെ​യും മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്നു... അ​തെ, അ​ണ്‍​സ്റ്റോ​പ്പ​ബി​ള്‍ മെ​സി​യും എം​ബ​പ്പെ​യും ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ റി​ക്കാ​ര്‍​ഡ് ഗോ​ള​ടി​മേ​ള​വു​മാ​യി അ​ര​ങ്ങു​ത​ക​ര്‍​ക്കു​ന്നു... പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സ​മാ​യ, ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ നി​റം​മ​ങ്ങു​ന്ന ലോ​ക വേ​ദി.

2018 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍​സി​നെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തു മു​ത​ല്‍ കി​ലി​യ​ന്‍ എം​ബ​പ്പെ, പെ​ലെ​യു​ടെ സീ​റ്റി​ലേ​ക്കു​ള്ള പ​ര​ക്കം​പാ​ച്ചി​ലിലാ​ണ്. 2022ല്‍ ​ഫ്രാ​ന്‍​സ് ഫൈ​ന​ല്‍ ക​ളി​ച്ച​പ്പോ​ള്‍ മെ​സി​യും എം​ബ​പ്പെ​യും ത​മ്മി​ലു​ള്ള നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ട​മാ​യി അ​തു​മാ​റി. ഫൈ​ന​ലി​ല്‍ ഹാ​ട്രി​ക് നേ​ടി ച​രി​ത്രം​കു​റി​ച്ചെ​ങ്കി​ലും കി​രീ​ട​ത്തി​ല്‍ മെ​സി​യു​ടെ മു​ത്ത​മാ​യി​രു​ന്നു. നാ​ലു വ​ര്‍​ഷ​ത്തി​നി​പ്പു​റം മ​റ്റൊ​രു ലോ​ക​ക​പ്പി​ന്‍റെ ചൂ​ടി​ല്‍ ഭൂ​ഗോ​ളം തി​ള​ച്ചു​നി​ല്‍​ക്കു​മ്പോ​ള്‍ വീ​ണ്ടും ഉ​യ​രു​ന്ന​ത് മെ​സി​യു​ടെ​യും എം​ബ​പ്പെ​യു​ടെ​യും പേ​രു​ക​ള്‍... കാ​ര​ണം, ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ റി​ക്കാ​ര്‍​ഡ് ഗോ​ള​ടി​യു​മാ​യി ഇ​രു​വ​രും മു​ന്നേ​റു​ന്നു.

2026 ലോ​ക​ക​പ്പി​ന്‍റെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന താ​ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ലും മു​ന്നി​ലു​ള്ള​ത് മെ​സി​യും (അ​ഞ്ച്) എം​ബ​പ്പെ​യും (നാ​ല്). ഒ​രു ഹാ​ട്രി​ക്കും (അ​ള്‍​ജീ​രി​യ) ഒ​രു ഇ​ര​ട്ട​ഗോ​ളു​മാ​യി (ഓ​സ്ട്രി​യ) മെ​സി അ​ഞ്ച് ത​വ​ണ എ​തി​ര്‍ വ​ല​യി​ല്‍ പ​ന്ത് നി​ക്ഷേ​പി​ച്ചു. എം​ബ​പ്പെ ര​ണ്ട് ഇ​ര​ട്ട​ഗോ​ള്‍ (സെ​ന​ഗ​ല്‍, ഇ​റാ​ക്ക്) നേ​ട്ട​വു​മാ​യി നാ​ലു ഗോ​ളി​ലു​മെ​ത്തി.

◄ റി​ക്കാ​ര്‍​ഡ് മെ​സി

അ​ള്‍​ജീ​രി​യ​യ്ക്ക് എ​തി​രാ​യ ഹാ​ട്രി​ക്കോ​ടെ ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന ജ​ര്‍​മ​ന്‍ മു​ന്‍​താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ (16) റി​ക്കാ​ര്‍​ഡി​നൊ​പ്പം മെ​സി എ​ത്തി​യി​രു​ന്നു. ഓ​സ്ട്രി​യ​യ്ക്ക് എ​തി​രാ​യ ഇ​ര​ട്ട​ഗോ​ളോ​ടെ ഈ ​റി​ക്കാ​ര്‍​ഡ് മെ​സി​ക്കു (18) മാ​ത്രം സ്വ​ന്തം. 28 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് മെ​സി 18 ലോ​ക​ക​പ്പ് ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 24 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി​രു​ന്നു ക്ലോ​സെ​യു​ടെ 16 ഗോ​ള്‍ നേ​ട്ടം. ക്ലോ​സെ​യ്ക്ക് ഒ​പ്പം കി​ലി​യ​ന്‍ എം​ബ​പ്പെ എ​ത്തി​. ബ്ര​സീ​ലി​ന്‍റെ റൊ​ണാ​ള്‍​ഡോ ന​സാ​രി​യൊ​യാ​ണ് 15 ഗോ​ള്‍ തി​ക​ച്ച മ​റ്റൊ​രു താ​രം.

◄ അ​മ്പ​മ്പോ എം​ബ​പ്പെ

ഭൂ​ഗോ​ള​ത്തെ അ​മ്പ​രി​പ്പി​ക്കു​ന്ന ഗോ​ള​ടി​യു​മാ​യി ഫ്ര​ഞ്ച് സൂ​പ്പ​ര്‍​താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ പു​തി​യ റി​ക്കാ​ര്‍​ഡി​ല്‍. ഫി​ഫ ലോ​ക​ക​പ്പി​ല്‍ അ​തി​വേ​ഗം 15 ഗോ​ള്‍ നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് 27കാ​ര​നാ​യ ഈ ​ഫ്ര​ഞ്ച് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഫി​ഫ ലോ​ക​ക​പ്പി​ലെ 16-ാം മ​ത്സ​ര​ത്തി​ല്‍ എം​ബ​പ്പെ 15 ഗോ​ള്‍ പി​ന്നി​ട്ടു. നി​ല​വി​ല്‍ 16 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 16 ഗോ​ള്‍, ഒ​രു മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ള്‍ എ​ന്ന അ​ദ്ഭു​താ​വ​ഹ​മാ​യ ശ​രാ​ശ​രി. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ 15 ഗോ​ള്‍ തി​ക​യ്ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​ന്‍ എ​ന്ന നേ​ട്ട​വും എം​ബ​പ്പെ​യ്ക്കു സ്വ​ന്തം.

◄ മെ​സി​യെ പി​ന്ത​ള്ളു​മോ?

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന മെ​സി​യു​ടെ റി​ക്കാ​ര്‍​ഡ്, നി​ല​വി​ലെ ഫോം ​അ​നു​സ​രി​ച്ച് കി​ലി​യ​ന്‍ എം​ബ​പ്പെ ത​ക​ര്‍​ക്കു​മെ​ന്നു​റ​പ്പ്. മെ​സി​യു​ടെ 18 ഗോ​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡി​ലേ​ക്ക് എം​ബ​പ്പെ​യ്ക്കു​ള്ള​ത് ര​ണ്ട് എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം. ഈ ​ലോ​ക​ക​പ്പി​ല്‍ നി​ല​വി​ലെ ഫോം ​തു​ട​ര്‍​ന്നാ​ല്‍ മെ​സി​യെ പി​ന്ത​ള്ളാ​ന്‍ എം​ബ​പ്പെ​യ്ക്കു സാ​ധി​ച്ചേ​ക്കി​ല്ല. പ​ക്ഷേ, ഇ​രു​വ​രും മ​ത്സ​രി​ച്ച് സ്‌​കോ​ര്‍ ചെ​യ്തു മു​ന്നേ​റു​ക​യാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

വി​ര​മി​ച്ചി​ല്ലെ​ങ്കി​ല്‍, മെ​സി ഇ​നി​യൊ​രു ലോ​ക​ക​പ്പ് കൂ​ടി ക​ളി​ക്കാ​ന്‍ എ​ത്തി​യാ​ല്‍ അ​ന്ന് 42 വ​യ​സ് ഉ​ണ്ടാ​കും. അ​തി​ന്‍റെ സാ​ധ്യ​ത എ​ത്ര​മാ​ത്ര​മെ​ന്നു ക​ണ്ട​റി​യ​ണം. അ​തേ​സ​മ​യം, 27കാ​ര​നാ​യ എം​ബ​പ്പെ മൂ​ന്നു ലോ​ക​ക​പ്പ്കൂ​ടി ക​ളി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ നോ​ക്കു​മ്പോ​ള്‍ മെ​സി കു​റി​ക്കു​ന്ന റി​ക്കാ​ര്‍​ഡ് എം​ബ​പ്പെ​യു​ടെ കൈ​യി​ലാ​യി​രി​ക്കും വി​ശ്ര​മി​ക്കു​ക...

Latest News

Corehub Up